ബസ് ചാര്‍ജ് വര്‍ധനയില്‍ ഗതാഗതമന്ത്രിയുമായീ ബസ് ഉടമകളുടെ ചര്‍ച്ച ഇന്ന്

ഇന്ന് വൈകീട്ട് 4.30 ന് തിരുവനന്തപുരത്ത് വച്ചാണ് ഗതാഗതമന്ത്രി ആന്‍റണി രാജു ബസ് ഉടമകളുമായി ചര്‍ച്ച നടത്തുന്നത്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.. കഴിഞ്ഞ തവണത്തെ ചര്‍ച്ചയില്‍ നിരക്ക് കൂട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു. വൻ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ചേ തീരുമാനമെടുക്കു. വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം അഞ്ചുരൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്‍റെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ട്. കണ്‍സഷൻ നിരക്കും നേരിയ തോതില്‍ വര്‍ദ്ധിക്കും.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിനിമം ചാര്‍ജ്ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍ നിന്ന് 90 പൈസയാക്കി. എട്ട് രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്നും രണ്ടരകിലോമീറ്റർ ആക്കിയിരുന്നു.

Related Posts