നിഫ്റ്റി 15,000വും സെൻസെക്സ് 50,000വും കടന്നു.
വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസവും ഓഹരി വിപണിയിൽ കുതിപ്പ്.
മുംബൈ:
കോവിഡ് ബാധിതരുടെ പ്രതിദിന കണക്കുകളിൽ കുറവുണ്ടായതും രോഗം വിമുക്തിനിരക്ക് കുത്തനെ ഉയർന്നുതമാണ് ഓഹരി വിപണിയിൽ കുതിപ്പുണ്ടായത്. നിഫ്റ്റി 15,000വും സെൻസെക്സ് 50,000വും കടന്നു. 550 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 15,100 പിന്നിടുകയുംചെയ്തു.സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ സൂചിക 2.2ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.5ശതമാനവും ഒരുശതമാനവും ഉയർന്നു.
ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.