തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒഴിവുള്ള 29 തദ്ദേശ വാർഡുകളിൽ നവംബർ 9ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. 11 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്തുകൾ, 3 മുനിസിപ്പാലിറ്റികൾ, 20 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 14ന് പുറപ്പെടുവിക്കും. 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന വിവിധ കേന്ദ്രങ്ങളിൽ 22ന് നടക്കും. പത്രികകൾ 25 വരെ പിൻവലിക്കാം. നവംബർ 10ന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെടുന്ന മുഴുവൻ ഗ്രാമപഞ്ചായത്ത് പ്രദേശത്തും മാതൃകാ പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. മുനിസിപ്പാലിറ്റികളിൽ ആ വാർഡിലും ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാകും.

Related Posts