ബൈക്ക് അപകടത്തിൽപ്പെട്ട യുവതിക്ക് സന്ദർഭോചിത സഹായവുമായി നാട്ടിക എം എൽ എ സി സി മുകുന്ദൻ.
നാട്ടിക:
നാട്ടിക ഫിഷറീസ് സ്ക്കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയിലാണ് നാട്ടിക എം എൽ എ സി സി മുകുന്ദൻ ബൈക്കപകടത്തിന് സാക്ഷിയായത്. ഉടൻ തന്നെ അപകടത്തിൽപ്പെട്ട സ്ത്രീയെ അദ്ദേഹത്തിന്റെ വാഹനത്തിൽ വലപ്പാട് ഗവ: ഹോസ്പിറ്റലിൽ എത്തിച്ചു. ചിലങ്ക ബീച്ച് കുട്ടൻപാറൻ വീട്ടിൽ ജീജയാണ് അപകടത്തിൽപ്പെട്ടത്. ജീജയുടെ കൂടെ അനിയത്തിയുടെ മകനും ഉണ്ടായിരുന്നു. എം എൽ എ, അദ്ദേഹത്തിന്റെ പി എ. അസ്ഹർ, ഡ്രൈവർ നിഹാസ്, എ ഐ വൈ എഫ് പ്രവർത്തകർ എന്നിവർ ചേർന്നാണ് ഹോസ്പിറ്റലിലേയ്ക്ക് എത്തിച്ചത്.