ഓണ വിപണി ലക്ഷ്യമിട്ട് സി. പി. ഐ. എം എടമുട്ടം ലോക്കൽ തല ജൈവ പച്ചകറി നടീൽ ഉത്സവം

എടമുട്ടം : ഓണ വിപണി ലക്ഷ്യമിട്ട് സി. പി. ഐ. എം എടമുട്ടം ലോക്കൽ തല ജൈവ പച്ചകറി നടീൽ ഉത്സവം സംഘടിപ്പിച്ചു. സി.പി.ഐ.എം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ചുകളിലേക്ക് പച്ചകറി തൈ വിതരണം ചെയ്തു. ആദ്യ വിതരണം ഷാഹിന അസീസ് ഏറ്റുവാങ്ങി. എടമുട്ടം ലോക്കൽ കമ്മിറ്റിയും കഴിമ്പ്രം തീരദേശ സഹകരണ സംഘവും സംയുക്തമായാണ് കൃഷി ഒരുക്കിയിട്ടുള്ളതു്. കഴിമ്പ്രം തീരദേശ സഹകരണ സംഘം പ്രസിഡണ്ട് കെ.ടി.ഡി. കിരൺ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, ഏരീയ കമ്മിറ്റി അംഗങ്ങളായ പി.എ. രാമദാസ് , പി.എസ്. ഷജിത്ത്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ കർഷകനായ സുരേഷ് പള്ളത്തിനെ ആദരിച്ചു. കേരള കർഷക സംഘം എടമുട്ടം മേഖല സെക്രട്ടറി കെ.കെ.ജി നേന്ദ്ര ബാബു , എ.ആർ. സത്യൻ, വി.ആർ ജിത്ത്, സംഘം വൈ. പ്രസിഡണ്ട് പി.ബി.സിദ്ദിഖ്, സംഘം സെക്രട്ടറി നീന ശാന്തകുമാർ , കെ.എം. അബ്ദുൾ മജീദ്, പി.എ. അസീസ്, പി.ബി. കണ്ണൻ, വി.ബി. പ്രഭാഷ്, വി.പി. സാൽ, സി.പി. അനിൽ കുമാർ, കെ.കെ.സുധീർ , വാർഡ് മെമ്പർ പ്രില്ല സുധി, വിഷ്ണു, സി.ഡി. നിതീഷ് എന്നിവർ പങ്കെടുത്തു. എടമുട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എസ്. മധു സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി പി.എസ്. നിമോദ് നന്ദിയും രേഖപെടുത്തി.

ads tcr.png

Related Posts