തൃശൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് കോൾ സെന്റർ.
അന്യസംസ്ഥാന തൊഴിലാളികൾക്കായി കോൾ സെന്റർ.
By athulya

തൃശൂർ:
അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ബഹുഭാഷാ കോൾ സെന്റർ തൃശൂർ കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടറുടെയും ജില്ലാ ലേബർ ഓഫീസിന്റെയും പ്രത്യേക താൽപര്യ പ്രകാരം ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിലുള്ള ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗമായ ഫയർ എന്ന സന്നദ്ധ സംഘടനയാണ് ഈ ദൗത്യം നിർവ്വഹിക്കുന്നത്.