ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെൽമെറ്റ്; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെൽമെറ്റ് ഉപയോഗിക്കുന്നതിനെതിരേ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് സെക്ഷൻ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാൾക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയായി കണ്ടാണ് നടപടി. ക്യാമറയുള്ള ഹെൽമെറ്റ് ഉപയോഗിച്ച കേസുകളിൽ മോട്ടോർ വാഹന വകുപ്പ് ഇതിനകം നടപടിയെടുത്ത് കഴിഞ്ഞു.

രജിസ്ട്രേഷൻ സമയത്തെ അവസ്ഥയിൽനിന്ന് വാഹനം രൂപമാറ്റം വരുത്തുന്നതും കർശനമായി തടയും. നിലവിൽ വാഹനത്തിന്റെ നിറം മാറ്റാനും ടാക്സി പ്രൈവറ്റ് വാഹനങ്ങളായി തരം മാറ്റാനുമാണ് അനുമതിയുള്ളത്

വീഡിയോ ചിത്രീകരിക്കുന്ന ഹെൽമെറ്റ് ഉപയോഗിച്ചാൽ ലൈസൻസും ആർ സി ബുക്കും സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും. നിയമപ്രകാരം അനുവദനീയമല്ലാത്ത രൂപമാറ്റം അനുവദിക്കില്ല.

Related Posts