എറവിൽ കാറും ബസും കൂട്ടിയിടിച്ചു : കുട്ടികളടക്കം 5 പേർക്ക് പരിക്ക്

തൃശൂർ: എറവ് പാൽ സൊസൈറ്റിക്ക് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്കേറ്റു. കൊല്ലം പാരിപ്പിള്ളി ലൗലിലാന്റിൽ മണികണ്ഠൻ നായർ ( 42 ), ഭാര്യ അഞ്ജു (33 ), മക്കളായ ദേവഹാര (10), ദക്ഷിത് (5), കാർ ഡ്രൈവർ മനോജ് (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അരിമ്പൂരിലെ മെഡ്കെയർ പ്രവർത്തകർ തൃശൂർ ദയ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10.45 ന് കൊല്ലത്തേക്ക് പോയിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും, പാലാഴിയിൽ നിന്ന് തൃശൂരിലേക്ക് വന്നിരുന്ന ചൊവ്വല്ലൂർ എന്ന സ്വകാര്യ ബസും നേർക്കുനേർ ഇടിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറോളം തൃശൂർ - കാഞ്ഞാണി സംസ്ഥാന പാതയിൽ ഗതാഗതം മുടങ്ങി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

Related Posts