അവശനായ മധ്യവയസ്കന് തുണയായി നാട്ടിക ഗ്രാമപഞ്ചായത്ത് .

തൃപ്രയാർ അമ്പല പരിസരത്ത് അന്തിയുറങ്ങിയിരുന്ന നാട്ടിക ഗ്രാമ പഞ്ചായത്തിന്റെ അഗതി മന്ദിരത്തിലെ അന്തേവാസിയായ ഷിനു (വിനോദ് 50 ) ആറാട്ട് പുഴക്ക് ചികിത്സാ സൗകര്യമൊരുക്കി.

നാട്ടിക:

ശാരീരിക ബുദ്ധിമുട്ടുകൾകൊണ്ട് അവശ നിലയിൽ ആയ ഷിനുവിന് , നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ, വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്. ആക്ട്സ് ജോ: സെക്രട്ടറി അഭയ് തൃപ്രയാർ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സാ സൗകര്യം ഒരുക്കിയത്. വലപ്പാട് ആയുർവേദ ഹോസ്പിറ്റലിലെ സൂപ്രണ്ട് ജയദീപിന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്.

നാട്ടിക ഗ്രാമ പഞ്ചായത്ത് മെമ്പർ സി എസ് മണികണ്ഠൻ, ആക്ട്സ് കൺവിനർ പ്രേംലാൽ വലപ്പാട് , ജോ: സെക്രട്ടറി എം എസ് സജീഷ്, സിവിൽ ഡിഫൻസ് അംഗം ഷിഹാബ്, ഷൺമുഖ സമാജം പ്രസിഡണ്ട് സുഭാഷ് നാടോടി, സന്ദീപ് എൻ എസ് , വിശ്വഭരൻ സ്വാമി തുടങ്ങിയവർ പങ്കെടുത്തു.

Related Posts