പടയപ്പയെ പ്രകോപിപ്പിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മൂന്നാർ: മൂന്നാറിലെ ഒറ്റയാൻ പടയപ്പയെ പ്രകോപിപ്പിക്കുന്നത് വിനോദ സഞ്ചാരത്തിന്റെ മറവിലെന്ന് റിപ്പോർട്ട്. പടയപ്പയെ കാണിക്കാമെന്ന് പറഞ്ഞാണ് വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്നതെന്ന് വനംവകുപ്പിന് വിവരം ലഭിച്ചു. സംഭവത്തിൽ ടൂറിസം കേന്ദ്രങ്ങൾക്ക് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടയപ്പയെ പ്രകോപിപ്പിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. രണ്ട് ജീപ്പുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാറിലെ കടലാർ, കുറ്റിയാർ വാലി എന്നിവിടങ്ങളിലാണ് ഡ്രൈവർമാർ ഒരു കാരണവുമില്ലാതെ ആനയെ പ്രകോപിപ്പിച്ചത്. ആനയുടെ മുന്നിൽ തുടർച്ചയായി ഹോൺ മുഴക്കി ജീപ്പ് ഇരപ്പിച്ചായിരുന്നു പ്രകോപനം. കടലാറിലെ തേയിലത്തോട്ടത്തിൽ ശാന്തനായി നിൽക്കുമ്പോഴാണ് ജീപ്പ് ഡ്രൈവർ ആനയെ വിരട്ടാൻ ശ്രമിച്ചത്. കുറ്റിയാർ വാലിയിൽ രാത്രി ആനയുടെ മുന്നിലെത്തിയ ജീപ്പ് ആന ശാന്തനായി നിൽക്കുന്നതിനിടെ പ്രകോപിപ്പിക്കുകയായിരുന്നു.

Related Posts