വാടാനപ്പള്ളി : ടി എൻ പ്രതാപൻ എം പി നേതൃത്വം നൽകുന്ന എം പീ-സ് കെയറിന്റെ നേതൃത്വത്തിൽ തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. തൃശൂർ അമലാ മെഡിക്കൽ കോളേജിന്റെയും ഓൾ കേരള ഡ്രഗ്സ് ആൻഡ് കെമിസ്റ്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, സർജറി, മാമ്മോ ഗ്രാം യൂണിറ്റ്, എല്ല് രോഗവിഭാഗം, ഇ.എൻ.ടി, കണ്ണ് രോഗവിഭാഗം, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, ത്വക്ക് രോഗവിഭാഗം പാപ് സ്മിയർ ടെസ്റ്റ് എന്നീ വിഭാഗങ്ങളിലായി എഴുനൂറ്റി നാൽപ്പത്തി ആറ് രോഗികൾക്ക് ചികിത്സയും മരുന്നുകളും സൗജന്യമായി നൽകി. ക്യാമ്പ് ടി.എൻ.പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വി.സിജിത്ത് അധ്യക്ഷത വഹിച്ചു. എ.കെ.സി.സി.എ. പ്രസിഡണ്ട് എ.എൻ.മോഹനൻ ട്രഷറർ വി അൻവർ മുഖ്യാതിഥിയായി. ജനറൽ കൺവീനർ കെ.എസ്. ദീപൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ മുഹമ്മദ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം സി.എം.നൗഷാദ്, വാർഡ് മെമ്പർമാരായ എ.ടി. ഷബീറലി, രേഖ അശോകൻ, സംഘാടക സമിതി രക്ഷാധികാരി ഇ.ബി.ഉണ്ണികൃഷ്ണൻ, കോഡിനേറ്റർമാരായ എ.എ.എം.നൂറുദ്ദീൻ, എ.എ.ജാഫർ മാസ്റ്റർ, സഘാടക സമിതി ട്രഷറർ പി.വി.ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കൺവീനർ എ.എം. മുൻഷാർ, മനോജ് മണ്ണാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.