ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയുടെ വീട്ടിൽ സിബിഐ

പട്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയുടെ വീട്ടിൽ സിബിഐ സംഘം എത്തി. റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയ കേസുമായി ബന്ധപ്പെട്ടാണ് ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയും ആർജെഡി നേതാവുമായ റാബ്രി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നത്. ബീഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ എന്നിവരുൾപ്പെടെ 13 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാലു പ്രസാദ് യാദവിന്‍റെ അസിസ്റ്റന്റ് ഭോല യാദവിനെ കഴിഞ്ഞ വർഷം ജൂലൈയിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Related Posts