സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഫലം ഇത്രയും നേരത്തെ പ്രഖ്യാപിക്കുന്നത്. ആകെ വിജയശതമാനം 87.33% ആണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. 99.9% ആണ് വിജയശതമാനം.

പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയം നേടി. 84.67 % വിജയമാണ് ആൺകുട്ടികൾ കരസ്ഥമാക്കിയത്. 16.60 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.gov.in എന്നിവയിൽ ഫലം പരിശോധിക്കാം.

Related Posts