സി ബി സ് ഇ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു.
കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഒൻപതു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകൾക്കാണ് സി ബി സ് ഇ പുതിയ സിലബസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.രണ്ടു ടേമായിട്ടാണ് ഈ അദ്ധ്യയനവർഷത്തിൽ പരീക്ഷ നടത്തുന്നത്.ഓരോ ടേമിലും അമ്പതു ശതമാനത്തോളം സിലബസ് പൂർത്തിയാക്കണമെന്നാണ് സി ബി സ് ഇ നിർദ്ദേശിച്ചിരിക്കുന്നത്.ഇനിയൊരിക്കൽകൂടി പരീക്ഷ റദ്ദാക്കുന്ന സാഹചര്യം ഉണ്ടാവരുത് എന്ന ഉദ്ദേശത്തിലാണ് സി ബി സ് ഇ ഈ തീരുമാനം എടുത്തിരിക്കുന്നത്.ആദ്യത്തെ ടേമിൻ്റെ പരീക്ഷ നവംബറിനും ഡിസംബറിനും ഇടയിലും, രണ്ടാമത്തെ ടേമിൻ്റെ പരീക്ഷ മാർച്ചിനും ഏപ്രിലിനും ഇടയിലുമായിരിക്കും.