കഴിമ്പ്രം നെടിയിരിപ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ മഹോത്സവാഘോഷം
കഴിമ്പ്രം: നെടിയിരിപ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം ആഘോഷിച്ചു. രാവിലെ പള്ളിയുണർത്തൽ, മഹാഗണപതി ഹോമം, ഉഷപൂജ, നവകം, പഞ്ചഗവ്യം, ശീവേലി, ഉച്ചപൂജ, വൈകീട്ട് കഴിമ്പ്രം ബീച്ചിൽ ആറാട്ട്, തിരിച്ച് എഴുന്നള്ളിപ്പ്, പകൽ പൂരം, കൊടിയിറക്കൽ, ചുറ്റുവിളക്ക്, ദീപാരാധന, വർണ്ണമഴ എന്നിവ നടന്നു. ക്ഷേത്രം ഭാരവാഹികളായ എൻ ജി പരമു, എൻ കെ ഭീതീഹരൻ, എൻ കെ വത്സൻ, എൻ എം നകുലൻ, എൻ വി ജനാർദ്ദനൻ, എൻ പി രാജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.