സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് തുടക്കമായി; ആദ്യ മത്സരത്തിൽ കേരള കൊറിയോഗ്രാഫേഴ്‌സിന് ജയം

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് മൂന്നാം സീസണിലെ ആദ്യ മത്സരം മാർച്ച് 26ന് നടന്നു. കേരള കൊറിയോഗ്രാഫേഴ്‌സും ഐയാമീസും തമ്മിൽ ആയിരുന്നു ആദ്യ മത്സരം. കേരള കൊറിയോഗ്രാഫേഴ്‌സ് മത്സരത്തിൽ വിജയിച്ചു. മാർച്ച് 26 മുതൽ 31 വരെ കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് ടൂർണമെൻ്റ് നടക്കുന്നത്. ടാൾറോപ്പും മാറ്റിനിയും സ്പോൺസർ ചെയ്ത് കേരള കോറിയോഗ്രാഫർസ് സംഘടിപ്പിക്കുന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകരും താരങ്ങളുമായ മധുപാലും മേജർ രവിയും ചേർന്ന് നിർവഹിച്ചു. നിർമ്മാതാക്കളായ ഡോ എൻ എം ബാദുഷ, ഷിനോയ് മാത്യൂ, ടാൽറോപിൻ്റെ സഹസ്ഥാപകരായ സി ഇ ഒ സഫീർ നജ്മുദ്ധീൻ, സി ഒ ഒ ഷമീർ മുഹമ്മദ്, ടാൽ റോപ് ഡയറക്ടർ ജോൺസ് ജോസഫ്, ആഡ് ഫിലിംമേക്കർ ഷമീർ നാസർ, ചലച്ചിത്ര താരം ബാലു വർഗീസ്, സംവിധായകരായ ടോം ഇമ്മട്ടി, സാജിദ് യഹിയ, സജിസുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.