ഒഴിവുദിനത്തിൽ നഗരത്തിരക്കിൽ സെലിബ്രിറ്റി അച്ഛനും മക്കളും

ഒഴിവുദിനത്തിൽ മുംബൈ നഗരത്തിലൂടെ കാറിൽപ്പോകുന്ന സെലിബ്രിറ്റി അച്ഛനും മക്കളും ഇൻ്റർനെറ്റിൽ വൈറലായി. ഞായറാഴ്ച നഗരവീഥിയിലൂടെ സ്വയം ഡ്രൈവ് ചെയ്തു പോകുന്ന ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെയും മക്കളായ സുഹാന ഖാൻ, അബ്രാം ഖാൻ എന്നിവരുടെയും ദൃശ്യങ്ങളാണ് ഇൻ്റർനെറ്റിൽ തരംഗമായത്.

ഏറെക്കാലമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത ഷാരൂഖിൻ്റെ ദൃശ്യങ്ങൾക്കായി പാപ്പരാസികൾ സദാ പിറകിലുണ്ട്. മന്നത്തിൻ്റെ ഗേറ്റ് തുറക്കുന്നതും അടക്കുന്നതുമെല്ലാം പേജ് ത്രീ വാർത്തകൾ ആയി മാറാറുണ്ട്. കിങ് ഖാൻ്റെ ഔട്ട് ഡോർ ദൃശ്യങ്ങൾ പിടിച്ചെടുക്കുന്നവർക്ക് വലിയ പ്രതിഫലമാണ് ഓൺ ലൈൻ ന്യൂസ് പോർട്ടലുകൾ നൽകുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

നഗരത്തിലൂടെ കൂളായി ഡ്രൈവ് ചെയ്ത് പോകുന്ന ഷാരൂഖിനൊപ്പം ഫ്രണ്ട് സീറ്റിൽ തന്നെ മകൾ സുഹാനയുണ്ട്. സുഹാനയുടെ മടിയിലാണ് അബ്രാം ഇരിക്കുന്നത്. പത്താൻ്റെ ചിത്രീകരണം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് നടൻ സ്പെയിനിൽ നിന്ന് തിരിച്ചെത്തിയത്.

Related Posts