കൊവിഡ് നേസൽ വാക്സിന് അംഗീകാരം നൽകി കേന്ദ്രം; സ്വകാര്യ ആശുപത്രികളിൽ ആദ്യം ലഭ്യമാകും

കൊവിഡ് നേസൽ വാക്സിൻ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇത് ഹെറ്ററോളജിക്കൽ ബൂസ്റ്ററായി ഉപയോഗിക്കും. ആദ്യം സ്വകാര്യ ആശുപത്രികളിൽ ആകും ലഭ്യമാകുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് മുതൽ കോവിഡ്-19 വാക്സിനേഷൻ പ്രോഗ്രാമിൽ ഇത് ഉൾപ്പെടുത്തും. ചൈനയിൽ പുതിയ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാസ്‌ക് ധരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ജീനോം സീക്വൻസിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും കോവിഡിനായി കൂടുതൽ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ BF.7 കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ കോവിഡ് -19 സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി മോദി വ്യാഴാഴ്ച ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ചിരുന്നു.

Related Posts