അങ്കമാലി - കുണ്ടന്നൂര്‍ ബൈപ്പാസിന് കേന്ദ്രത്തിന്റെ അനുമതി

കൊച്ചി: അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസിന് കേന്ദ്രം അംഗീകാരം നൽകി. പ്രധാന നഗരങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയപാത 544-ന്‍റെ തുടർച്ചയായി ആരംഭിച്ച ബൈപ്പാസ് ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലൂടെ കടന്നുപോകും. ബൈപ്പാസിന്‍റെ പ്രാഥമിക അലൈൻമെന്‍റ് പൂർത്തിയായി. ദേശീയപാത 66-ൽ ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള സ്ഥലങ്ങളിൽ തിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. നിലവിലുള്ള ദേശീയ പാതയില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലൂടെയായിരിക്കും ബെപ്പാസ് കടന്നു പോകുന്നത്. 17 ഗ്രാമങ്ങളിലൂടെയാണ് ബെപ്പാസ് കടന്നുപോകുന്നത്. കേന്ദ്രസർക്കാരിന്റെ ഭാരത് മാല പദ്ധതി പ്രകാരം ഗ്രീൻഫീൽഡ് റോഡായാണ് ബൈപ്പാസ് നിർമിക്കുക. സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണ് ബൈപ്പാസിന്‍റെ പ്രാഥമിക അലൈൻമെന്‍റ് പൂർത്തിയാക്കിയത്. വിവരം റവന്യൂ വകുപ്പിന് കൈമാറി സർവേ നമ്പറുകൾ പരിശോധിച്ച ശേഷം 3എ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാത 66 സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ പത്മചന്ദ്രക്കുറുപ്പ് പറഞ്ഞു. ദേശീയപാതയുടെ പ്രതീക്ഷിക്കുന്ന നീളം 50 കിലോമീറ്ററാണ്.

Related Posts