അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രം

ന്യൂഡൽഹി: അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയം. ചികിത്സയ്ക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾക്കും നികുതിയില്ല. നേരത്തെ എസ്.എം.എ ഉൾപ്പെടെയുള്ള ചില രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് ഇളവ് നൽകിയിരുന്നു. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വൃക്ക സംബന്ധമായ അസുഖങ്ങൾ, വിളർച്ച, ക്യാൻസർ തുടങ്ങിയ അപൂർവ രോഗങ്ങൾക്കുള്ള 51 മരുന്നുകളാണ് പട്ടികയിലുള്ളത്. പല മരുന്നുകൾക്കും 5 മുതൽ 10 % വരെയാണ് തീരുവ ഈടാക്കുന്നത്. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുന്നവർക്ക് പ്രതിവർഷം 10 ലക്ഷം മുതൽ ഒരു കോടി വരെയാണ് ചികിത്സാ ചെലവ്. എക്സൈസ് തീരുവ ഒഴിവാക്കിയാൽ ചികിത്സാ ചെലവ് ക്രമേണ കുറയും. അതേസമയം, എക്സ്-റേ മെഷീൻ ഭാഗങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും തീരുവ കുറയ്ക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇത് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

Related Posts