സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഓപ്പൺ സൊസൈറ്റി പുരസ്കാരം കെ കെ ശൈലജ ടീച്ചർക്ക്.
By Jasi
മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഈ വർഷത്തെ ഓപ്പൺ സൊസൈറ്റി പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. ലോക പ്രശസ്തമായ ഈ ബഹുമതി ഒരു ഇന്ത്യൻ പൗരന് ലഭിക്കുന്നത് ആദ്യമായാണ്. പൊതുജനരംഗത്ത് നൽകിയ സമഗ്രസംഭാവനയും കൊവിഡിനെ ഫലപ്രദമായി നേരിട്ടതും വിലയിരുത്തിയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.