നഗരങ്ങളെ ഹരിതാഭമാക്കാൻ കേന്ദ്ര സർക്കാർ; 400 ഇടങ്ങളിൽ നഗര വനവത്കരണ പദ്ധതി
നഗരങ്ങളെ ഹരിതാഭമാക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. രാജ്യമൊട്ടാകെ 400 നഗരങ്ങളെ പച്ചപുതപ്പിക്കാനുള്ള നഗര വനവത്കരണ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി അശ്വിനി കുമാർ ചൗബേ പറഞ്ഞു.
2001-നും 2020-നും ഇടയിൽ ഇന്ത്യയ്ക്ക് ഏകദേശം 2 ദശലക്ഷം ഹെക്ടർ(എം എച്ച് എ) മരങ്ങളുടെ ആവരണം നഷ്ടപ്പെട്ടതായാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്ന ആഗോള പഠനം പറയുന്നത്. 2000 മുതൽ മരങ്ങളുടെ ആവരണത്തിൽ മൊത്തത്തിൽ 5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് നാലിൽ മൂന്ന് ഭാഗം വനനഷ്ടവും സംഭവിച്ചിരിക്കുന്നത്.
അമേരിക്കയിലെ മേരിലാന്റ് സർവകലാശാലയിൽ നടന്ന ഗവേഷണങ്ങളെ ആധാരമാക്കിയാണ് പഠനം നടന്നത്. 10 ലക്ഷത്തോളം ഉപഗ്രഹ ചിത്രങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.