കേന്ദ്രത്തിന്റെ വെള്ളക്കരം വര്‍ദ്ധന ഈ വർഷം നടപ്പാക്കില്ല: റോഷി അഗസ്റ്റിൻ
കോഴഞ്ചേരി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അഞ്ച് ശതമാനം ജലനികുതി വർദ്ധന ഈ സാമ്പത്തിക വർഷം നടപ്പാക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര നിർദേശ പ്രകാരമാണ് അഞ്ച് ശതമാനം വർദ്ധന പ്രഖ്യാപിച്ചത്. നിലവിൽ വെള്ളക്കരം വർദ്ധിപ്പിച്ചതിനാൽ ഇനിയും വർദ്ധിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും ജനങ്ങൾക്ക് ഇരട്ടി പ്രഹരം നൽകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അധിക വായ്പ അനുവദിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വ്യവസ്ഥ പ്രകാരമാണ് പുതിയ വർദ്ധന. ലിറ്ററിന് ഒരു പൈസ കൂട്ടിയ സാഹചര്യത്തിൽ അഞ്ച് ശതമാനം വർദ്ധനയുണ്ടാകില്ലെന്ന് വാട്ടർ അതോറിട്ടി അധികൃതർ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ അഞ്ച് ശതമാനം വാർഷിക ചാർജ് വർദ്ധന പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തിങ്കളാഴ്ച നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഇന്നലെയാണ് മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. നിയമസഭയിൽ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിന് കേന്ദ്ര വ്യവസ്ഥകൾ അനുസരിച്ച് നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. താരിഫ് വർദ്ധന ഏർപ്പെടുത്തിയിട്ടുണ്ട്. എത്ര വർഷത്തേക്കാണ് താരിഫ് ഈടാക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഈ ചാർജ് വർദ്ധനവ് പിൻവലിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.