ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കാൻ വാക്സിൻ; ജനുവരിയിൽ ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
മുംബൈ: സ്ത്രീകളിലെ ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2023ൽ വാക്സിൻ ഉൽപാദനം ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. ക്വാഡ്രിവാലന്റ് ഹ്യൂമണ്‍ പാപ്പിലോ വൈറസ്-എച്ച്.പി.വി 'സെര്‍വാവാക്' എന്ന പേരിൽ വാക്സിൻ വിപണിയിൽ അവതരിപ്പിക്കും. അടുത്ത വർഷം ആദ്യ മാസത്തിൽ ഇത് ഇന്ത്യയിൽ ലഭ്യമാകുമെന്നും എന്നാൽ കയറ്റുമതിക്കായി 2024വരെ കാത്തിരിക്കേണ്ടി വരുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാര്‍ പുനാവാല പറഞ്ഞു. കയറ്റുമതിക്ക് ആവശ്യമായ നടപടികൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. യൂണിസെഫിലൂടെ എച്ച്പിവി വാക്സിൻ ക്ഷാമം നേരിടുന്ന ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ നിർമ്മിത വാക്സിനുകൾ കയറ്റുമതി ചെയുക.