ചാലക്കുടി നഗരസഭ അഗതി രഹിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു.
ചാലക്കുടി:
ചാലക്കുടി നഗരസഭയുടെ അഗതി രഹിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു. 2018 മുതൽ മുടങ്ങി കിടന്ന പദ്ധതിക്ക് അടിയന്തിരമായി അംഗീകാരം നൽകണമെന്ന് നഗരസഭ ആവശ്യപ്പെട്ടത്തിനെ തുടർന്ന് ഈ മാസം അഞ്ചിനാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. 56 ലക്ഷം രൂപയാണ് ഈ വർഷം പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 55 ഗുണഭോക്താക്കൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് കൊണ്ട് ചെയർമാൻ വി ഒ പൈലപ്പൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എല്ലാ കുടുംബങ്ങൾക്കും അംഗങ്ങളുടെ എണ്ണം കണക്കാക്കി എല്ലാ മാസവും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും. ഇവർക്ക് മെഡിക്കൽ ക്യാമ്പ് നടത്തി സൗജന്യ മരുന്ന് വിതരണവും തുടർച്ചയായി നടത്തും. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിന്ധു ലോജു അധ്യക്ഷത വഹിച്ചു.