ചാമ്പ്യൻസ് ലീഗ്; പ്രീക്വാർട്ടർ മത്സരങ്ങൾക്ക് കളമൊരുങ്ങി
ഇസ്താംബുള്‍: 2022-23 യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് കളമൊരുങ്ങി. നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡ് ലിവർപൂളിനെ നേരിടും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്‍റെ തനിയാവര്‍ത്തനമാണ് ഈ മത്സരം. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളും ജയിച്ചാണ് ബയേൺ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. മാഞ്ചസ്റ്റർ സിറ്റി ലെയ്പ്സിഗിനെയും ചെൽസി ഡോർട്ട്മുണ്ടിനെയും നേരിടും. പ്രീക്വാർട്ടറിൽ എസി മിലാൻ ടോട്ടൻഹാമിനെയും ഇന്‍റർ മിലാൻ പോർട്ടോയെയും നേരിടും. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ജേതാക്കളായ ഫ്രാങ്ക്ഫർട്ട് നാപ്പോളിയെയും ബെൻഫിക്ക ക്ലബ് ബ്രുഗെയെയും നേരിടും.