സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; അരുവിക്കര ഡാം തുറക്കും
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ തുറക്കും. രണ്ട് ഷട്ടറുകൾ 30 സെന്‍റിമീറ്റർ വീതം ഉയർത്തുമെന്നും പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.