ഒമാനില്‍ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്
മസ്‌കത്ത്: ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുസന്ദം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന തുടങ്ങിയ ഗവർണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലും മഴ ലഭിച്ചേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.