ചന്ദ്രിക ഏങ്ങണ്ടിയൂർ എഴുതിയ "ശേഷിപ്പുകൾ " എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു
ഏങ്ങണ്ടിയൂർ : ചന്ദ്രിക ഏങ്ങണ്ടിയൂർ എഴുതിയ "ശേഷിപ്പുകൾ " എന്ന കഥാ സമാഹാരം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പി രമേശൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു. മൗലികമായ സാമൂഹത്തിന്റെ പരിഛേദമായ മനുഷ്യ മനസ്സിന്റെ അഗാധതയിലേക്ക് ഊളിയിട്ടിറങ്ങുന്ന 30 കഥകളാണ് "ശേഷിപ്പുകൾ " എന്ന കഥാ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . കോഴിക്കോട് സർവ്വകലാശാല റിട്ടയേർഡ് പ്രൊഫസ്സർ ഡോ. എസ് നാരായണൻ പുസ്തകത്തെ പരിചയപ്പെടുത്തി. ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുശീല സോമൻ മുഖ്യ അതിഥിയായി. സുനിത കെ എൻ , പാർവ്വതി കെ എം എന്നിവർ ആശംസ അർപ്പിച്ചു. ഉണ്ണികൃഷ്ണൻ മാറഞ്ചേരി, കാർത്തികേയൻ ഏങ്ങണ്ടിയൂർ, മൈഥിലി, കൃഷ്ണ, ജാൻവി എന്നിവർ കവിത ആലപിച്ചു. ഏങ്ങണ്ടിയൂർ ശ്രീ നാരായണ യു പി സ്ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയുഷ് അവതരിപ്പിച്ച ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ആനപ്പൂട എന്ന കഥയെ ആസ്പ്പദമാക്കിയുള്ള ഏകാഭിനയ നാടകം സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സി കെ രാജ ഗോപാലൻ അധ്യക്ഷത വഹിച്ചു. കെ പി മോഹനൻ സ്വാഗതവും അപർണ്ണ പി എൻ നന്ദിയും രേഖപ്പെടുത്തി. സമസ്യ പബ്ലിക്കേഷൻസ് (തിരൂർ ) ആണ് പ്രസാധകർ. റോബർട്ട് ഓവൻ ചാരിറ്റബിൾ സൊസൈറ്റി ഏങ്ങണ്ടിയൂരും ,സമസ്യ തിരൂരും സംയുക്തമായാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.