നാട്ടികയില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു
തീരദേശ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ആശ്വാസമായി നാട്ടികയില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു. മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളായ ചേര്‍പ്പ്, കോടന്നൂര്‍, പെരിങ്ങോട്ടുകര, നാട്ടിക, വലപ്പാട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ദേശീയപാത, പ്രധാന റോഡുകള്‍ തുടങ്ങി കൂടുതല്‍ ആളുകളെത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകള്‍. സി സി മുകുന്ദന്‍ എംഎല്‍എയുടെ പ്രൊപ്പോസല്‍ പ്രകാരമാണ് സ്ഥലങ്ങള്‍ കണ്ടെത്തിയത്. കെ എസ് ഇ ബി ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് തൃപ്രയാര്‍ കെ എസ് ഇ ബി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജയരാജന്‍ പറഞ്ഞു.
ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നതോടെ കൂടുതല്‍ പേരെ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്ന് സി സി മുകുന്ദന്‍ എം എല്‍ എ പറഞ്ഞു. സാധാരണക്കാരനും പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്നത് കണക്കിലെടുത്താണ് തീരദേശമേഖലയില്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്.