"വീടിന് പുറത്തിറങ്ങി കാഴ്ചകൾ കാണണം"; വയോധികയുടെ ആഗ്രഹം സഫലീകരിച്ച് ജീവകാരുണ്യ പ്രവർത്തകൻ സന്തോഷ് കാളക്കൊടുവത്തും, സുഹൃത്ത് ജയൻ ബോസും
തൃപ്രയാർ: പക്ഷാഘാതം മൂലം തളർന്ന വയോധികക്ക് വീൽചെയർ ഒരുക്കി നൽകി ജീവകാരുണ്യ പ്രവർത്തകൻ സന്തോഷ് കാളക്കൊടുവത്തും, സുഹൃത്ത് ജയൻ ബോസും. തൃപ്രയാർ ലയൺസ് ഹാളിന് എതിർവശം താമസിക്കുന്ന പുതുവീട്ടിൽ തങ്കമണിക്കാണ് വീൽചെയർ നൽകിയത്. ബിസിനസുകാരനും നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ പള്ളിക്കുന്നത്ത് വിൻസെന്റാണ് വീൽചെയർ നൽകിയത്. എഴുപത് വയസ് പിന്നിട്ട തങ്കമണി സഹോദരൻ ബാലന്റെ സംരക്ഷണയിലാണ് കഴിയുന്നത്. വീടിന് പുറത്തിറങ്ങി കാഴ്ചകൾ കാണാനുള്ള ആഗ്രഹം സന്തോഷ് കാളക്കൊടുവത്തിനോട് തങ്കമണി പറഞ്ഞിരുന്നു. വലപ്പാട് എ എസ് ഐ വി എ നൂറുദ്ദീൻ, സി പി ഒ സുനിൽകുമാർ എന്നിവർ ചേർന്ന് വീൽചെയർ കൈമാറി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സി ആർ ഷൈൻ, നാട്ടിക പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി മാധവൻ, കെ ബി ഷൺമുഖൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.