ആഗ്നേയ് ദീക്ഷിത് ചികിത്സ നിധിയിലേക്ക് ഒരു ലക്ഷം രൂപ സമാഹരിച്ചു നൽകി കൊടുങ്ങല്ലൂർ താഴ്‌വാരം ക്ലബ്.
കൊടുങ്ങല്ലൂർ:
കൊവിഡ് മഹാമാരി സൃഷ്ടിച്ച ഈ പ്രതിസന്ധിഘട്ടത്തിലും സമൂഹത്തോടുള്ള പ്രതിബദ്ധതയിൽ ഒട്ടും പിന്നോട്ടില്ലെന്ന് പ്രവർത്തിച്ച് കാണിച്ച് കൊടുക്കുകയാണ് കൊടുങ്ങല്ലൂർ താഴ്‌വാരം ക്ലബ്.
ആഗ്നേയ ദിക്ഷിത് എന്ന പിഞ്ചോമനയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ സുമനസ്സുകളുടെ സഹായത്താൽ ക്ലബ് പ്രവർത്തകർ സ്വരൂപിച്ച ഒരുലക്ഷം രൂപ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഷിനിജ ടീച്ചറുടെ സാന്നിധ്യത്തിൽ ക്ലബ്ബ് രക്ഷാധികാരി ഷിജു പനങ്ങാട് വാർഡ് കൗൺസിലറും ചികിത്സ സഹായ സമിതി ചെയർപേഴ്സണുമായ സ്മിത ആനന്ദനു കൈമാറി.
ക്ലബ് പ്രസിഡണ്ട് അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങ് ചെയർപേഴ്സൺ ഷിനിജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മുപ്പത്തിയാറാം വാർഡ് കൗൺസിലർ സ്മിത ആനന്ദൻ, നാല്പതാം വാർഡ് കൗൺസിലർ പി എസ് സജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ് വൈസ് പ്രസിഡൻറ് കൃഷ്ണപ്രസാദ് സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ വി ജി പി കെ ബിനോജ് വി യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.