ത്രിവര്‍ണ നിറത്തിൽ ചെറുതോണി അണക്കെട്ട്; ഫോട്ടോ പങ്കുവെച്ച് മന്ത്രി
ചെറുതോണി: 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇടുക്കിയിലെ ചെറുതോണി അണക്കെട്ടില്‍ ത്രിവര്‍ണത്തില്‍ ദീപാലങ്കാരം. മന്ത്രി റോഷി അഗസ്റ്റിനാണ് ചെറുതോണി അണക്കെട്ടിന്റെ ചിത്രം തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. അണക്കെട്ടിന്റെ തുറന്ന മൂന്ന് ഷട്ടറുകളിൽ ദേശീയ പതാകയെ അനുസ്മരിപ്പിക്കുംവിധം 3 നിറങ്ങളിലുള്ള ദീപാലങ്കാരം നടത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്.