ഡ്രൈവിങ്ങിനിടെ മൊബൈലില്‍ ചാറ്റിങ്ങ്; ബസ് ഡ്രൈവര്‍ക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തതിന് ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. ആലുവ-തേവര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർ റുഷീബിനെയാണ് മോട്ടോർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തത്. യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടെ ഇയാൾ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്യുകയും അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ചെയ്യുകയായിരുന്നു. യാത്രക്കാരൻ തന്‍റെ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ വൈറലായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളം സ്വദേശി റുഷീബിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബസിന്‍റെ പരിശോധനയിൽ സ്പീഡ് ഗവർണർ വിച്ഛേദനം ഉൾപ്പെടെ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. ബസിന് സ്റ്റോപ്പ് മെമ്മോ നൽകിയതായി അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

Related Posts