കുറഞ്ഞ നിരക്കിൽ താമസ സൗകര്യം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിൽ തൃശൂർ പുല്ലഴി, ചാലക്കുടി, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വനിതാഹോസ്റ്റലിൽ ഭക്ഷണത്തോട് കൂടിയുള്ള സുരക്ഷിതമായ താമസസൗകര്യം കുറഞ്ഞ നിരക്കിൽ ലഭ്യം. പുല്ലഴിയിൽ (ഫോൺ: 9961350078, 0487-2361078), തൃശൂർ കലക്ടറേറ്റിൽ നിന്നും ഒന്നര കിലോമീറ്റർ പുല്ലഴി ബസ് സ്റ്റോപ്പിന് സമീപവും, ചാലക്കുടിയിൽ (ഫോൺ : 9447616209, 0480-2707849) കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപവുമാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. ഉദ്യോഗസ്ഥ വനിതകൾക്കും വിദ്യാർത്ഥിനികൾക്കും താമസ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, തൃശൂർ ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0487-2360849