ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവനിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
തൃശ്ശൂർ: ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്കൂളിലെ 2019 -'20, 2020-'21 ബാച്ചുകളിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു കൊണ്ട് 2021 ഒക്ടോബർ 19 ന് സ്കൂൾ ഇന്റോർ സ്റ്റേഡിയത്തിൽ വച്ച് മെറിറ്റ് ഡേ ആചരിച്ചു.
ഉണ്ണികൃഷ്ണൻ തഷ്ണാത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പാൾ യാമിനി ദിലീപ് സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണൻ തഷ്ണാത്ത് (എസ് എൻ ഇ & സി ട്രസ്റ്റ് പ്രസിഡണ്ട്) അധ്യക്ഷ പ്രസംഗം നടത്തി.
എം എസ് പ്രദീപ് (ജന.സെക്രട്ടറി എസ് എൻ ഇ & സി ട്രസ്റ്റ്), ടി കെ രാജീവൻ (ട്രഷറർഎസ് എൻ ഇ & സിട്രസ്റ്റ്), ടി എസ്വി ജയരാഘവൻ (വൈസ് പ്രസിഡണ്ട്എസ് എൻ ഇ & സിട്രസ്റ്റ്), സുരേഷ് ബാബു പി ടി ( ജോ. സെക്രട്ടറി എസ് എൻ ഇ & സി ട്രസ്റ്റ്), സുദീപ്കുമാർ (അഡ്മിനിസ്ട്രേറ്റീവ് ഹെഡ്) എന്നിവർ വിദ്യാർഥികൾക്ക് ആശംസകൾ അർപ്പിച്ച് സമ്മാനദാനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശാലിനി കെ വി നന്ദി പ്രകാശിപ്പിച്ചു.