ചെന്ത്രാപ്പിന്നി എസ്. എൻ. വിദ്യാഭവനിൽ യോഗാദിനം ആഘോഷിച്ചു

ചെന്ത്രാപ്പിന്നി : എസ്. എൻ. വിദ്യാഭവന്റെ സ്കൂൾ അങ്കണത്തിൽ വെച്ച് അസംബ്ലിക്കു ശേഷം സൂര്യ നമസ്കാരത്തോടുകൂടിയാണ് യോഗാദിനം ആരംഭിച്ചത്. സി. ബി. എസ്. ഇ. യുടെ നിർദ്ദേശം അനുസരിച്ചുള്ള യോഗാ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. "ആയുഷ് " യോഗ പ്രോട്ടോകോൾ അനുസരിച്ചുള്ള യോഗാസനങ്ങളാണ് പ്രദർശിപ്പിച്ചത്. പ്രിൻസിപ്പൽ യാമിനി ദിലീപ് യോഗാദിന ആശംസകൾ നേർന്നു. വിവിധ വിഭാഗങ്ങളിലെ പ്രധാന അധ്യാപികമാർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യോഗാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ കുട്ടികൾക്ക് അവബോധം നൽകി . യോഗ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും കുട്ടികളെ ഓർമിപ്പിച്ചു.

sn chenthrapinni 1.jpeg

ചരിത്ര പ്രാധാന്യമുള്ള കോട്ടപ്പുറം കോട്ടയിലേക്ക് വിദ്യാർത്ഥികളെ കൊണ്ടു പോവുകയും യോഗാസനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. " സീരീസ് ഓഫ് യോഗ " യുടെ ഭാഗമായി "108" സൂര്യനമസ്കാരം പൂർത്തിയാക്കിയ വൈഗ ബൈജു എന്ന വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ പ്രത്യേകം പരാമർശിച്ചു. എസ്. എൻ. വിദ്യാഭവനിൽ യോഗാ പരിശീലനത്തിന്ന് വളരെയധികം പ്രാധാന്യം നൽകാറുണ്ടെന്നും പ്രിസിപ്പൽ വിശദീകരിച്ചു.

TC ADD

Related Posts