ഈ പൊതുമേഖല ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ നാളെ മുതല്‍ അസാധുവാകും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളായിരുന്ന ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകള്‍ നാളെ മുതല്‍ അസാധുവാകും. പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കാണ് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഈ ചെക്കുകളില്‍ ഇടപാടുകള്‍ നടത്താനാവില്ലാത്തതിനാല്‍ പഴയ ചെക്ക് ബുക്കുകള്‍ ഉടന്‍ മാറ്റി പുതിയ ഐ എഫ് എസ് സി, എം ഐ സി ആര്‍ കോഡുകള്‍ ഉള്‍പ്പെടുന്ന പി എന്‍ ബി ചെക്ക് ബുക്ക് കൈപ്പറ്റാന്‍ ബാങ്ക് അറിയിച്ചു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും 2020 ഏപ്രിലില്‍ പി എന്‍ ബിയില്‍ ലയിച്ചിരുന്നു.
എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, പി എന്‍ ബി വണ്‍ എന്നിവയിലൂടെ പുതിയ ചെക്ക്ബുക്കിന് അപേക്ഷ നല്‍കാം. കൂടാതെ കോള്‍ സെന്റര്‍ വഴിയും പുതിയ ചെക്ക്ബുക്ക് ആവശ്യപ്പെടാം.