കോൺഗ്രസ് തറവാട്ടിലേക്ക് മടങ്ങുന്നതായി ചെറിയാൻ ഫിലിപ്പ്
രാഷ്ട്രീയ വ്യക്തിത്വം നിലനിർത്താൻ കോൺഗ്രസ് തറവാട്ടിലേക്ക് മടങ്ങിപ്പോകുന്നതായി ചെറിയാൻ ഫിലിപ്പ്. 20 വർഷത്തിനു ശേഷമാണ് താൻ കോൺഗ്രസ്സിലേക്ക് മടങ്ങുന്നത്. രണ്ടു പതിറ്റാണ്ടായി ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പം നിന്നു. ഇടതുപക്ഷത്തിൻ്റെ ഏതുതരം നിലപാടിനെയും ന്യായീകരിക്കുന്ന വിധത്തിൽ ന്യായീകരണ തൊഴിൽവരെ ചെയ്യേണ്ടി വന്നിട്ടുണ്ട്.
കോൺഗ്രസ്സിൽ നിൽക്കുമ്പോൾ തൻ്റേത് ഒരു രാഷ്ട്രീയ വ്യക്തിത്വമായിരുന്നു. താൻ ഒരു രാഷ്ട്രീയ ജീവിയായിരുന്നു. എന്നാൽ കുറേക്കാലമായി തനിക്ക് രാഷ്ട്രീയ വ്യക്തിത്വമില്ല. ഇടതുപക്ഷം തൻ്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാക്കുകയായിരുന്നു.
കോൺഗ്രസ്സിലേക്ക് തിരിച്ചു പോകുന്നത് എന്തെങ്കിലും സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചല്ല. പന്ത്രണ്ടു വയസ്സു മുതലുള്ള രാഷ്ടീയ ജീവിതത്തിൻ്റെ തുടർച്ചയ്ക്കു വേണ്ടിയാണ്. എഴുത്തു ജീവിതം തുടരുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.