ചേര്‍പ്പ് എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിര്‍മാണത്തിന് 1.50 കോടി.
ചേര്‍പ്പ്:
ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് എക്സൈസ് വകുപ്പിന് കൈമാറിയ സ്ഥലത്ത് പുതിയ റേഞ്ച് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിന് 1.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി സി മുകുന്ദന്‍ എം എല്‍ എ അറിയിച്ചു.
ഗ്രൗണ്ട് ഫ്ളോറില്‍ പാര്‍ക്കിങും തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന സ്ഥലവും ഒന്നാം നിലയില്‍ ഫ്രണ്ട് ഓഫീസും എക്സൈസ് ഇന്‍സ്പെക്ടറുടെ മുറിയും വനിത ജീവനക്കാര്‍ക്കായുള്ള വിശ്രമ മുറിയും രണ്ടാം നിലയില്‍ പുരുഷ ജീവനക്കാര്‍ക്കായുള്ള വിശ്രമമുറിയുമാണ് നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് പദ്ധതി നിര്‍വ്വഹണ ചുമതല. സങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുമെന്നും എം എല്‍ എ അറിയിച്ചു.