ചേർപ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്കിന് മുൻപിൽ ധർണ്ണ നടത്തി.

കരുവന്നൂർ: സമാനതകളില്ലാത്ത തട്ടിപ്പ് നടന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിനു മുൻപിൽ ചേർപ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് ജോൺ ആന്റണി അധ്യക്ഷത വഹിച്ച യോഗം ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ധർണ്ണ ഉദ്ഘാടനം ചെയ്തു. കരുവന്നൂർ ബാങ്കിലെ അവസാന നിക്ഷേപകന്റെ പണവും തിരിച്ചു കിട്ടുന്നതുവരെ കോൺഗ്രസ്സ് സമര രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്സ് ചേർപ്പ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ ആർ സിദ്ധാർത്ഥൻ, സെക്രട്ടറിമാരായ എം എം അമ്പൂബക്കർ, എ എസ് ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി എൻ ഉണ്ണികൃഷ്ണൻ, പ്രവാസി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഷനിൽ പെരുവനം, യൂത്തുകോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ മുത്തുള്ളിയാൽ, പഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത്, റഷീദ് പി യു, പ്രതീപ് വലിയങ്ങോട്ട്, മജീദ് മുത്തുള്ളിയാൽ, അബ്ദുള്ളകുട്ടി, ബൈജു കുറ്റിക്കാടൻ, വിദ്യാരമേഷ്, കെ ശിവരാമൻ നായർ, അഡ്വ: വി എൻ സുരേഷ്, ജയേഷ് കളപ്പുരയിൽ, അഭിഷേഖ് ആറ്റുപുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts