ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായി ചേതൻ ശർമ വീണ്ടും
ന്യൂഡൽഹി: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി ചേതൻ ശർമ വീണ്ടും. കഴിഞ്ഞ ടി20 ലോകകപ്പിന്‍റെ സെമിയിൽ ഇന്ത്യൻ ടീം പുറത്തായതിനെ തുടർന്ന് ചേതന്‍റെ നേതൃത്വത്തിലുള്ള പാനലിനെ ബിസിസിഐ പുറത്താക്കിയിരുന്നു. പുതിയ സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തെങ്കിലും ശർമയെ പുതിയ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി വീണ്ടും നിയമിച്ചു. നിലവിലെ ജൂനിയർ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ എസ് ശരത്, മുൻ താരങ്ങളായ സുബ്രതോ ബാനർജി, ശിവ് സുന്ദർ ദാസ്, സലിൽ അംഗോള എന്നിവരാണ് സമിതിയിലുള്ളത്.