ഉത്തേജകമരുന്ന് ഉപയോഗം പതിവാണെന്ന വെളിപ്പെടുത്തൽ; വിവാദങ്ങൾക്കൊടുവിൽ ചേതൻ ശർമ രാജി വച്ചു
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങൾ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നത് പതിവാണെന്നത് ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ശർമ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് രാജിക്കത്ത് അയച്ചു. രാജിക്കത്ത് ജയ് ഷാ സ്വീകരിച്ചതായാണ് വിവരം. ഒരു സ്വകാര്യ ടിവി ചാനലിന്‍റെ സ്റ്റിങ് ഓപ്പറേഷനിലാണ് ചേതൻ ശർമ്മ ഇന്ത്യൻ ടീമിന്‍റെ അണിയറക്കഥകൾ പരസ്യമാക്കിയത്. ശർമ്മയുടെ വെളിപ്പെടുത്തലിന്‍റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.