സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില പ്രത്യേക സ്വധീനങ്ങള്‍ക്ക് വഴങ്ങിയാണ് കേന്ദ്രത്തിന്‍റെ അനുമതി വൈകുന്നത്. ഏത് ഘട്ടത്തിലായാലും പദ്ധതിക്ക് കേന്ദ്രം അനുമതി നൽകേണ്ടിവരും. സംസ്ഥാനത്തിന്‍റെ ഭാവി വികസനത്തിന് ഏറെ ആവശ്യമായ പദ്ധതിയാണ് സിൽവർ ലൈൻ എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 'കെ-റെയിൽ പദ്ധതി നമ്മുടെ സംസ്ഥാനത്തിന്‍റെ ഭാവിക്ക് വളരെ അനുയോജ്യമാണ്. ഇതിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്ന തരത്തിലുള്ള സൂചനകളാണ് ആദ്യമേ ലഭിച്ചിരുന്നത്. എന്നാൽ എല്ലാവർക്കും അറിയാവുന്ന തരത്തിലുള്ള ചില ഇടപെടലുകൾ വന്നപ്പോൾ, കുറച്ചൊന്ന് ശങ്കിച്ച് നില്‍ക്കുന്നുണ്ട്. എന്നാൽ ഏത് ഘത്തിലായാലും ഇത് അനുവദിച്ചേ തീരൂ. തരേണ്ടിവരും. ഇപ്പോള്‍ തരുന്നില്ലെങ്കിലും ഭാവിയില്‍ തരേണ്ടിവരും'. അതിനാൽ, സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു, അനുമതി നൽകേണ്ടവർ ഇപ്പോൾ അത് നൽകാൻ തയ്യാറല്ലെങ്കിൽ, ഞങ്ങളിതാ ഇപ്പോള്‍ നടത്തുന്നു എന്ന് പറയാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.