കമല്‍ ഹാസന് പിറന്നാള്‍ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഉലകനായകൻ കമൽ ഹാസൻ ഇന്ന് തന്‍റെ 68-ാം ജന്മദിനം ആഘോഷിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കമൽ ഹാസന് ജന്മദിനാശംസകൾ നേർന്നു. "സമാനതകളില്ലാത്ത ഒരു കലാകാരനെന്ന നിലയിൽ, നിങ്ങൾ ഞങ്ങളെ അതിശയിപ്പിച്ച് കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടെയും നിങ്ങളുടെ അചഞ്ചലമായ മൂല്യങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആയുരാരോഗ്യ സൗഖ്യത്തോടെ വര്‍ഷങ്ങളോളം സുഖമായിരിക്കട്ടെ" കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സെലിബ്രിറ്റികളും രംഗത്തെത്തി. മോഹൻലാലും മമ്മൂട്ടിയും നേരത്തെ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നത്.