ഇന്നത്തെ മുഖ്യ മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അറിയിച്ചു.

ലോക്ഡൗൺ ഇളവുകൾ വ്യക്തമാക്കി.

തിരുവനന്തപുരം:

ഇടുക്കി, വയനാട് ജില്ലകളിൽ മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കാം. മറ്റുജില്ലകളിൽ ആഴ്ചയിലൊരു ദിവസം തുറക്കാം. ചെത്തു കല്ല് വെട്ടാനും വാഹനങ്ങളിൽ കൊണ്ടുപോകാനും അനുമതി. ഹയർസെക്കൻഡറി പരീക്ഷ എഴുതുമ്പോൾ വിദ്യാർത്ഥികൾ മാസ്ക് നിർബന്ധമായും ധരിക്കണം. ബ്ലാക് ഫംഗസ് ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആരോഗ്യവകുപ്പിനെ അറിയിക്കണം. ആശുപത്രികൾക്ക് ഉൾപ്പെടെയാണ് നിർദ്ദേശം. വിദേശത്തേക്ക് ജോലിക്ക് പോകേണ്ടവർക്ക് രണ്ടാം ഡോസ് നേരത്തെ നൽകും. ബാങ്ക് ജീവനക്കാരെ വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കും. രോഗവ്യാപനം കുറയ്ക്കാൻ ലോക് ഡൗൺ സഹായകമായി. മരണനിരക്ക് കുറയാൻ രണ്ടു മുതൽ മൂന്നാഴ്ച വരെ സമയമെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts