കേരളീയര്‍ക്ക് ക്രിസ്തുമസ് ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള ജനതയ്ക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികൾ രാജ്യത്തിന്‍റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ഈ സമയത്ത് യേശുക്രിസ്തുവിന്‍റെ മാനുഷിക സ്നേഹം നമ്മെ പ്രചോദിപ്പിക്കട്ടെയെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇതിനോടകം ക്രിസ്തുമസ് ആശംസകൾ പങ്കുവെച്ചിരുന്നു. "സാഹോദര്യത്തിന്‍റേയും സ്നേഹത്തിന്‍റേയും സമത്വത്തിന്‍റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്തുമസ് കൂടി ആഗതമായിരിക്കുന്നു. തന്‍റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിൻ്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കുവെച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാമെന്നും" മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.