വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 2 അങ്കണവാടികളില്‍ വൈദ്യുതി എത്തി
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ രണ്ട് അങ്കണവാടികളില്‍ വൈദ്യുതി എത്തി. കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന വരന്തരപ്പിള്ളി പഞ്ചായത്ത് 13 ആം വാര്‍ഡിലെ 97 ആം നമ്പര്‍, 12 ആം വാര്‍ഡിലെ 99 ആം നമ്പര്‍ അങ്കണവാടികള്‍ക്കാണ് ഓഗസ്റ്റ് 18 ന് കണക്ഷന്‍ ലഭിച്ചത്. കൊടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ സാംസ്‌ക്കാരിക നിലയത്തിലാണ് 97 ആം നമ്പര്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 2004 മുതലാണ് അങ്കണവാടി പ്രവര്‍ത്തനം ആരംഭിച്ചത്.99 നമ്പര്‍ അങ്കണവാടി 2001ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഏറെ വര്‍ഷങ്ങള്‍ വാടകക്കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത അങ്കണവാടികള്‍ക്ക് കണക്ഷന്‍ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടികളാരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.