ഐഎഎസ്, ഐപിഎസ് ഉദ്യോ​ഗസ്ഥർ അവാർഡുകൾ സ്വീകരിക്കുന്നതിനെതിരെ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഉദ്യോഗസ്ഥർ അവാർഡ് വാങ്ങുന്നതിനെതിരെ ചീഫ് സെക്രട്ടറി. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷിച്ചാണ് പല ഉദ്യോഗസ്ഥരും അവാർഡുകൾ സ്വീകരിക്കുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. പൊതുഭരണ വകുപ്പ് മുഖേന മാത്രമേ അവാർഡുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാവൂ. പാരിതോഷികം നേരിട്ട് സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണത്തിനുള്ള പുരസ്കാരം പത്തനംതിട്ട ജില്ലാ കളക്ടർ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥരുടെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഉത്തരവ്.


Related Posts