യുദ്ധത്തിൻ്റെ ഏറ്റവും വേദനാജനകമായ ഇരകൾ കുട്ടികളാണെന്ന് ഡോ. ബിജു

യുദ്ധത്തിൻ്റെ ഏറ്റവും വലിയ ഇരകൾ കുട്ടികളാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഡോ. ബിജു. ഏറ്റവും വേദനാജനകമായ ഇരകൾ ആണവർ. ഫേസ്ബുക്കിൽ എഴുതിയ മൂന്ന് വരി കുറിപ്പിലാണ് യുദ്ധം വരുത്തിവെയ്ക്കുന്ന ദുരന്തത്തെപ്പറ്റി മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരിൽ ഒരാളായ ഡോ. ബിജു പ്രതികരിച്ചത്.

യുദ്ധത്തിന്റെ ഏറ്റവും വേദനാജനകമായ ഇരകൾ കുട്ടികൾ ആണ്. കൊല്ലപ്പെടുന്നവരും അനാഥരാക്കപ്പെടുന്നവരുമായ കുട്ടികൾ. അവരുടെ ദുരനുഭവങ്ങൾ കൂടി നിറഞ്ഞതാണ് യുദ്ധം. 2008-ൽ സംവിധാനം ചെയ്ത രാമൻ എന്ന യുദ്ധവിരുദ്ധ സിനിമയുടെ ആദ്യ ഷോട്ടുകൾ കൂടി ഡോ. ബിജു പങ്കുവെച്ചിട്ടുണ്ട്.

ഡോ. ബിജുവിൻ്റെ ഏറെ ചർച്ച ചെയ്യപ്പെട്ട യുദ്ധ വിരുദ്ധ രാഷ്ട്രീയ സിനിമയാണ് രാമൻ. കെയ്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പെടെ ലോകത്തെ എട്ട് പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക, സാംസ്കാരിക, സൈനിക അധിനിവേശങ്ങൾ മൂന്നാംലോക ജനതയെ ഏത് വിധത്തിൽ നശിപ്പിക്കുന്നു എന്നാണ് സിനിമ പറഞ്ഞുതരുന്നത്. അമേരിക്കയുടെ മുൻ പ്രസിഡണ്ട് ജോർജ് ഡബ്ല്യു ബുഷിനെ രാഷ്ട്രീയ തീവ്രവാദി എന്നാണ് ചിത്രത്തിൽ വിശേഷിപ്പിക്കുന്നത്. അനൂപ് ചന്ദ്രൻ, അവന്തിക അകേർക്കർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Posts